മകളെ ആളുകൾ കല്ലെറിയരുതെന്ന് ഇസ്ലാമിക് സ്റ്റേറ്റ് അംഗമായ ആറ്റുകാൽ സ്വദേശി നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു.ഐ.എസ് ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് വരാൻ താല്പര്യം പ്രകടിപ്പിച്ചു കൊണ്ടുള്ള നിമിഷയുടെ വീഡിയോ ദൃശ്യം പുറത്ത് വന്നതിന് പിന്നാലെ ബിന്ദു കേന്ദ്രസർക്കാറിനോട് സഹായം അഭ്യർത്ഥിച്ചിരുന്നു.
“അവൾ ചെയ്ത തെറ്റിന് രാജ്യം ശിക്ഷ നൽകിക്കോട്ടെ. മറ്റാരും അവളെ കല്ലെറിയരുത്” എന്നുപറഞ്ഞ ബിന്ദു തനിക്ക് അവളെ കാണാൻ ആഗ്രഹമുണ്ടെന്നും, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, അഫ്ഗാനിസ്ഥാൻ സർക്കാർ മുതലായവർക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്നും വെളിപ്പെടുത്തി. ഡൽഹിയിൽ നിന്നുള്ള മാധ്യമങ്ങൾ വഴിയാണ് നിമിഷയുടെ വീഡിയോ ദൃശ്യം ബിന്ദു കണ്ടത്.നിമിഷയേയും മറ്റൊരു ഐ.എസ് പ്രവർത്തകയായ സോണിയ സെബാസ്റ്റ്യനെയും വിദേശ മാധ്യമങ്ങൾ ഇന്റർവ്യൂ ചെയ്യുന്ന വീഡിയോ ആണ് പുറത്തായത്.
Discussion about this post