കോവിഡ്-19 ബാധ പടർന്നു പിടിക്കുന്നതിനിടയിൽ സുരക്ഷാമാനദണ്ഡങ്ങൾ ശക്തമാക്കി യൂറോപ്യൻ യൂണിയൻ. മുൻകരുതലുകളുടെ ഭാഗമായി 30 ദിവസത്തേക്ക് യൂറോപ്യൻ യൂണിയനകത്തേക്ക് വിദേശ പൗരൻമാർക്ക് പ്രവേശനം ഉണ്ടായിരിക്കുകയില്ലെന്ന് ജർമൻ ചാൻസലർ ഏയ്ഞ്ചല മെർക്കൽ അറിയിച്ചു.
പ്രവേശന വിലക്കേർപ്പെടുത്തുന്നതിനെ അനുകൂലിച്ച് അംഗരാജ്യങ്ങളും വോട്ട് ചെയ്തു. ഇ.എഫ്.ടി.എ രാജ്യങ്ങൾക്കും ഇംഗ്ലണ്ടിനും മാത്രം പ്രവേശന വിലക്ക് ബാധകമായിരിക്കുകയില്ല. ഇറ്റലിയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2,503 കവിഞ്ഞു.589 പേർ മരിച്ച സ്പെയിനാണ് രണ്ടാമതായി യൂറോപ്യൻ യൂണിയനിലെ ഏറ്റവും ശക്തമായി കൊറോണയാൽ ബാധിക്കപ്പെട്ട രാഷ്ട്രം.
Discussion about this post