കോവിഡ്-19 രോഗ പരിശോധന നടത്താൻ കേരളത്തിൽ മൂന്നു ലാബുകൾ കൂടി അനുവദിച്ചു. തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്, പബ്ലിക് ഹെൽത്ത് ലാബ്, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി എന്നീ മൂന്ന് സ്ഥാപനങ്ങൾക്കാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, ലാബ് ആരംഭിക്കാൻ അനുമതി നൽകിയത്.
ആലപ്പുഴയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഫീൽഡ് യൂണിറ്റി ലാബ്, കോഴിക്കോട് മെഡിക്കൽ കോളേജ്, തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ കോവിഡ്-9 പരിശോധന നടത്താൻ സംവിധാനമുണ്ട്.പുതിയ മൂന്ന് ലാബുകൾക്ക് കൂടി അനുമതി കിട്ടിയതോടെ ഒരു ദിവസം, ഏകദേശം 500 സാമ്പിളുകൾ പരിശോധിക്കാനുള്ള സൗകര്യം കേരളത്തിൽ ഉണ്ടാകും.
Discussion about this post