കണ്ണൂർ കോർപ്പറേഷനിലെ ഡെപ്യൂട്ടി മേയർ പി.കെ രാകേഷിനെതിരെ അവിശ്വാസ പ്രമേയം പാസ്സായി. എൽഡിഎഫ് അവതരിപ്പിച്ച പ്രമേയം മുസ്ലിം ലീഗ് അംഗമായ കെ.പി.എ സലിം കൂറു മാറിയതോടെയാണ് പാസായത്.
ഒറ്റ അംഗത്തിന്റെ ഭൂരിപക്ഷത്തിലായിരുന്നു 55 അംഗങ്ങളുള്ള നഗരസഭയിൽ യു.ഡി.എഫ് ഭരണം നടത്തിയിരുന്നത്. മുൻപ് എടുത്തു പക്ഷത്തായിരുന്ന രാകേഷ് സമീപകാലത്ത് യുഡിഎഫിലേക്ക് കൂറുമാറി അതിനെത്തുടർന്നാണ് എൽഡിഎഫ് രാകേഷിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വന്നത്. കഴിഞ്ഞ രണ്ടുമാസമായി ഒളിവിലായിരുന്ന സലീം, കൂറു മാറുമെന്ന അഭ്യൂഹം ശക്തമായിരുന്നു.യു.ഡി.എഫ് നൽകിയ വിപ്പ്സലിം കൈപ്പറ്റാതെ വന്നതിനെത്തുടർന്ന്, അദ്ദേഹത്തിന്റെ വീടിനു മുന്നിൽ യു.ഡി.എഫ് വിപ്പ് പതിപ്പിക്കുകയായിരുന്നു.













Discussion about this post