ഇന്ത്യയിൽ കൊറോണ രോഗബാധിതരുടെ എണ്ണം 249 ആയി. രോഗികളുടെ എണ്ണത്തിൽ ഇതുവരെ ഉണ്ടായതിൽ ഏറ്റവും വലിയ വർദ്ധനവാണ് വെള്ളിയാഴ്ച ഉണ്ടായത്. ഇന്നലെ മാത്രം നാൽപ്പതോളം കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്.
മഹാരാഷ്ട്രയിൽ തന്നെയാണ് ഇപ്പോഴും ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് 52. ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിലും ഡൽഹിയിലും പുതുച്ചേരിയിലും, ലഡാക്കിലുമടക്കം കൊറോണ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Discussion about this post