അബുദാബി: യുഎഇയില്‍ കൊറോണ വൈറസ് ബാധിച്ച് രണ്ടു പേര് മരിച്ചു. യുഎഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്.
യൂറോപ്പില്‍ നിന്നെത്തിയ 78 വയസുള്ള അറബ് പൗരനും 58 വയസുള്ള ഏഷ്യക്കാരനുമാണു രോഗബാധ മൂലം മരിച്ചത്. കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന അറബ് പൗരന് ഹൃദയാഘാതത്തെ തുടര്‍ന്നാണു മരിച്ചത്.
ഏഷ്യക്കാരനു മറ്റു രോഗങ്ങളുണ്ടായിരുന്നു. കൊറോണ ബാധിച്ചതിനെ തുടര്‍ന്ന് കിഡ്നിയുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലായാണു ഇയാൾ മരിച്ചത്. ഇയാള്‍ ഏതു രാജ്യക്കാരനാണെന്നു വ്യക്തമല്ല.
നിലവില്‍ 140 കേസുകളാണ് യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇത് ആദ്യമായാണ് രാജ്യത്ത് കൊറോണ വൈറസ് ബാധ മൂല മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Discussion about this post