ബാംഗ്ലൂരിൽ വ്യാജ സാനിറ്റൈസർ നിർമ്മിക്കുന്ന ഫാക്ടറികളിൽ പോലീസ് റെയ്ഡ്. നഗരമദ്ധ്യത്തിലുള്ള ഫാക്ടറികളിൽ പൊലീസ് നടത്തിയ റെയ്ഡിൽ 56 ലക്ഷം രൂപയുടെ വ്യാജ സാനിറ്റൈസറുകൾ പിടിച്ചെടുത്തു.
വിശ്വസനീയമായ വിവരത്തെ തുടർന്ന് വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് ലക്ഷക്കണക്കിന് രൂപയുടെ വ്യാജവസ്തുക്കൾ പിടിച്ചെടുക്കാൻ പോലീസിന് സാധിച്ചത്. രാജ്യത്ത് പലയിടത്തും കൊറോണ പടരുന്ന സാഹചര്യം മുതലാക്കി വ്യാജൻമാർ കൊള്ള ലാഭം കൊയ്യുകയാണ്.ഹൈദരാബാദിൽ, ബുധനാഴ്ച തെലങ്കാന പൊലീസ് നടത്തിയ റെയ്ഡിൽ വ്യാജ സാനിറ്റൈസറുകൾ നിർമ്മിക്കാനുള്ള 25000 കുപ്പികളും 40 ലക്ഷം രൂപയുടെ അസംസ്കൃത വസ്തുക്കളും പിടിച്ചെടുത്തിരുന്നു.കമ്പനികൾ കൊള്ളലാഭം കൊയ്യുന്നത് തടയാനായി മാസ്കുകളുടെയും സാനിറ്റൈസറുകളുടെയും വില കേന്ദ്രസർക്കാർ ശനിയാഴ്ച കൃത്യമായി നിജപ്പെടുത്തിയിരുന്നു.
Discussion about this post