ലഖ്നൗ: കൊറോണ വൈറസിന്റെ വ്യാപനം തടയാൻ ഉത്തര്‍പ്രദേശിലെ 15 ജില്ലകള്‍ താല്കാലികമായി അടച്ചിടാന്‍ തീരുമാനിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ ജില്ലകളിലെ റോഡ് ഗതാഗതം തടസപ്പെടും.
നോയിഡ, ഗാസിയാബാദ്, ആഗ്ര, പ്രയാഗ്, കാണ്‍പൂര്‍, വാരണാസി, ബറേലി, ലഖ്നൗ, സഹ്റാന്‍പൂര്‍, മീററ്റ്, ലഖിംപൂര്‍, അസംഗഡ് എന്നീ 15 ജില്ലകളാണ് അടച്ചിടുന്നതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
നേരത്തെ കൊറോണ സ്ഥിരീകരിച്ച രാജ്യത്തെ 75 ജില്ലകള്‍ അടച്ചിടാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
Discussion about this post