സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോഴും കേരളത്തിലെ ജനങ്ങളൊരിക്കലും ഭക്ഷ്യക്ഷാമം ഉണ്ടാവുമെന്നോർത്ത് ഭയപ്പെടേണ്ട കാര്യമില്ലെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി.തിലോത്തമൻ. അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാലും, 3 മാസത്തേക്ക് ഉപയോഗിക്കാനുള്ളത്ര ഭക്ഷ്യധാന്യങ്ങൾ സംഭരിച്ചു വച്ചിട്ടുണ്ടെന്ന് മന്ത്രി വെളിപ്പെടുത്തി.
അന്യസംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറിയുൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിൽ തടസ്സം ഉണ്ടാവില്ലെന്നാണ് പ്രതീക്ഷയെന്നും പി.തിലോത്തമൻ പറഞ്ഞു. പത്രം, പാൽ, ആംബുലൻസ് മുതലായ അവശ്യ സേവനങ്ങളെ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കിയെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.കടകളും സൂപ്പർമാർക്കറ്റുകളും തുറക്കുന്നതിൽ പ്രശ്നമില്ല, പക്ഷേ, ഏഴിലധികം പേർ സൂപ്പർ മാർക്കറ്റുകളിൽ കൂട്ടം കൂടരുതെന്നും ചീഫ് സെക്രട്ടറി മുന്നറിയിപ്പു നൽകി.
Discussion about this post