കോവിഡ്-19 ലോകമെമ്പാടും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കി യു.എ.ഇ.രാജ്യത്തേക്കുള്ള എല്ലാ വിമാന സർവീസുകളും സർക്കാർ നിർത്തി വെക്കാൻ തീരുമാനിച്ചു.
യു.എ.ഇയിലേക്ക് വരുന്നതും പോകുന്നതുമായ എല്ലാ ട്രാൻസിറ്റ് വിമാനങ്ങൾക്കും യാത്രാ വിമാനങ്ങൾക്കും വിലക്കേർപ്പെടുത്താനുള്ള തീരുമാനം, നാഷണൽ എമർജൻസി ആൻഡ് ക്രൈസിസ് ഡിസാസ്റ്റർ മാനേജ്മെന്റ്,സിവിൽ ഏവിയേഷൻ അതോറിറ്റി എന്നിവരാണ് സുരക്ഷ മുൻനിർത്തി ഈ തീരുമാനം പുറത്തുവിട്ടത്.
രക്ഷാ പ്രവർത്തനത്തിന് എത്തുന്ന വിമാനങ്ങളും ചരക്ക് വിമാനങ്ങളും മാത്രമേ യു.എ.ഇ വിമാനത്താവളങ്ങളിൽ ഇറങ്ങാൻ അനുവദിക്കുകയുള്ളൂ. രണ്ട് ദിവസത്തിനുള്ളിൽ തീരുമാനം നടപ്പിലാക്കുമെന്ന് റിപ്പോർട്ട്. തൽക്കാലം രണ്ടാഴ്ചത്തേക്കാണ് വിമാനങ്ങൾക്ക് വിലക്ക് ഉണ്ടായിരിക്കുകയെന്ന് ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.
Discussion about this post