തിരുവനന്തപുരം : സംസ്ഥാനത്ത് കാസര്‍കോഡ് ജില്ല പൂര്‍ണ്ണ ലോക്ഡൗണിലേക്ക്. വൈറസ് സ്ഥിരീകരിച്ച മറ്റു ജില്ലകളില്‍ ഭാഗിക നിയന്ത്രണങ്ങളും കൊണ്ടുവരും.
ഉദ്യോഗസ്ഥ തല യോഗത്തിലാണ് നിലവിലെ തീരുമാനം. എന്നാല്‍ കൂടുതല്‍ നിയന്ത്രണങ്ങളെക്കുറിച്ചുള്ള തീരുമാനങ്ങൾ മുഖ്യമന്ത്രിയുടെ പതിവ് വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കും.
അതേ സമയം, സംസ്ഥാനത്ത് ബാറുകള്‍ പൂര്‍ണ്ണമായും അടയ്ക്കും.പക്ഷേ,ബെവ്കോ ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കും.കടുത്ത നിയന്ത്രണങ്ങളോടെ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
Discussion about this post