കോതമംഗലത്ത് കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സേവാഭാരതി – സേവാകിരൺ പ്രവർത്തകർ ഫയർഫോഴ്സിനൊപ്പം കോതമംഗലം ബസ് സ്റ്റാൻഡും പരിസരവും അണുവിമുക്തമാക്കുന്ന പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങിയിരിക്കുന്നു.
കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാൻഡിലെയും പരിസര ഭാഗങ്ങളിലെയും പ്ലാറ്റഫോംകളും കാത്തിരിപ്പ് കേന്ദ്രങ്ങളും ,കംഫോർട്ട് സ്റ്റേഷനുകളും, ഫൂട്ട് പാത്തുകളും ഓടകളും സേവാകിരൺ – സേവാഭാരതി പ്രവർത്തകരും ഫയർ ഫോഴ്സ് – മുനിസിപ്പാലിറ്റി ഉദ്ധ്യോഗസ്ഥരും ചേർന്ന് സാനിറ്റൈസെഷൻ ചെയ്തു…..
മുഴുവൻ ഭാഗങ്ങളും ആദ്യം കഴുകി വൃത്തിയാക്കി ക്ലോറിനേഷൻ നടത്തിയ ശേഷം സാനിറ്റൈസർ ലായനി സ്പ്രേ പമ്പിൽ നിറച്ച് സാനിറ്റൈസേഷൻ ചെയ്തു .
Covid 19 എന്ന മഹാ മാരിയെ ചെറുക്കുന്നതിന് വേണ്ടിയുള്ള ഹാൻഡ് വാഷിംഗ് കോർണറുകൾ സേവാകിരൺ – സേവാഭാരതിയുടെ നേതൃത്വത്തിൽ താലൂക്കിൻ്റെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ചു വരുന്നു. സൗജന്യ മാസ്ക് വിതരണവും ഇതോടൊപ്പം നടന്നു വരുന്നു.അടിയന്തിര സഹായങ്ങൾക്കായി ഹെൽപ് ഡെസ്കും ആരംഭിച്ചുകഴിഞ്ഞു













Discussion about this post