തിരുവനന്തപുരം: തിരുവനന്തപുരത്ത് മറ്റൊരു ബിവറേജസ് ജീവനക്കാരന് കൂടി കൊറോണയുണ്ടോയെന്ന സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തില്‍. ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.നഗരപരിധിക്കുള്ളിലെ ബിവറേജിലെ ഒരു ജീവനക്കാരനാണ് പനി ബാധിച്ചത്.
പനി ബാധിച്ചതിനെത്തുടര്‍ന്ന് തലസ്ഥാനത്തെ ബിവറേജസിലെ ഒരു ജീവനക്കാരിയെ നേരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐ.സിയുവിലേക്ക് മാറ്റി. നിലവില്‍ യുവതിയുടെ പരിശോധന ഫലം ലഭിച്ചിട്ടില്ല.
ഇതിനിടെ കൊറോണ വെറസിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ബാറുകളും അടച്ചിടാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. കാസര്‍കോട് ജില്ലയൊഴികെയുള്ള സംസ്ഥാനത്തെ ബിവ്‌റേജസുകള്‍ അടയ്ക്കില്ല. ബിവറേജസുകളിലെ നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ വലിയ ആള്‍ക്കൂട്ടം ബിവറേജസുകള്‍ക്ക് മുന്നില്‍ രൂപപ്പെടുന്നത് വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ബാറുകള്‍ കൂടി അടച്ചാല്‍ ഇത് നിയന്ത്രണാതീതമാകാനും സാധ്യതയുണ്ട്. ബിവറേഝസുകള്‍ ഉടന്‍ അടക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. ഇത്രയധികം കൊറോണ കേസുകള്‍ രജിസ്ട്രര്‍ ചെയ്യാത്ത സംസ്ഥാനങ്ങളില്‍ പോലും മദ്യവില്‍പന ശാലകള്‍ അടച്ചിട്ട കാര്യം ഇവര്‍ ചൂണ്ടിക്കാട്ടുന്നു.













Discussion about this post