ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈന വിന്യസിച്ച 12 ഡ്രോണുകൾ മൂന്നുമാസത്തിനിടെ പൂർത്തിയാക്കിയത് 3500 നിരീക്ഷണ യാത്രകൾ.കഴിഞ്ഞ വർഷം ഡിസംബറിലാണ് ആളില്ലാതെ സ്വയം നിയന്ത്രിക്കുന്ന ജലത്തിനടിയിലൂടെ സഞ്ചരിക്കുന്ന തരം 12 ഡ്രോണുകൾ ചൈന ഇന്ത്യൻ മഹാസമുദ്രത്തിൽ വിന്യസിച്ചത്.
അൺക്രൂവ്ഡ് അണ്ടർവാട്ടർ വെഹിക്കിൾ വിഭാഗത്തിൽപ്പെട്ട സീ വിംഗ് ഗ്ലൈഡേഴ്സ് അഥവാ യു.യു.വി ശ്രേണിയിലെ നിരീക്ഷണ വാഹനങ്ങളാണ് ഇവ.മറ്റുള്ള രാജ്യങ്ങളുടെ നാവിക സേനാ നീക്കങ്ങൾ അറിയാനാണ് ചൈന ഇത് ഉപയോഗിക്കുന്നതെന്ന് അന്താരാഷ്ട്ര സുരക്ഷാ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയെങ്കിലും സമുദ്ര പഠനത്തിനും ഗവേഷണങ്ങൾക്കുമാണ് തങ്ങളിത് വിന്യസിച്ചിരിക്കുന്നതെന്നാണ് ചൈനയുടെ വാദം.
Discussion about this post