കോവിഡ് എന്ന മഹാമാരിയെ നേരിടാൻ തക്ക കരുത്തുറ്റ രാഷ്ട്രീയം തന്നെയാണ് ഇന്ത്യയെന്ന ലോകാരോഗ്യ സംഘടന.പ്രതിരോധത്തിന് ഇന്ത്യയെന്ന രാജ്യത്തിന് ബൃഹത്തായ ശേഷിയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ എക്സിക്യുട്ടീവ് ഡയറക്ടർ മൈക്കിൾ.ജെ.റയാൻ വെളിപ്പെടുത്തി.
“വസൂരി, പോളിയോ എന്നീ ലോകത്തെ നടുക്കിയ മഹാമാരികൾ ഉന്മൂലനം ചെയ്തതിന്റെ അനുഭവസമ്പത്ത് ഇന്ത്യക്കുണ്ട്.ചൈനയും ഇന്ത്യയും വളരെയേറെ ജനസംഖ്യ രാജ്യങ്ങളാണ്. കൊറോണാ വൈറസിന്റെ ഭാവി തീരുമാനിക്കുന്നത് ഉറപ്പായും ഇന്ത്യ പോലുള്ള ജനസാന്ദ്രതയുള്ള രാജ്യങ്ങളിൽ അതിനു സംഭവിക്കുന്നതിന് അനുസൃതമായിരിക്കും” എന്നുപറഞ്ഞ റയാൻ, നിശബ്ദരായ രണ്ട് കൊലയാളികളെ ഉന്മൂലനം ചെയ്യുന്നതിൽ ഇന്ത്യ ലോകത്തെ നയിച്ചിട്ടുണ്ട്, ജനകീയ കൂട്ടായ്മകൾ അണി നിരക്കുന്ന രാജ്യമായതിനാൽ ഇന്ത്യയ്ക്ക് വളരെയധികം ശേഷിയുണ്ട് എന്നും വ്യക്തമാക്കി.
Discussion about this post