അരിയും പച്ചക്കറിയുമടക്കമുള്ള മറ്റു സാധനങ്ങൾ ശേഖരിക്കാൻ അന്യസംസ്ഥാനങ്ങളിലേക്ക് പോയ കേരളത്തിലെ ലോറികൾ ലോക്ഡൗണിനെ തുടർന്ന് അവിടെ കുടുങ്ങി.ചരക്കെടുക്കാൻ പോയ ഡ്രൈവർമാർ കൂടുതൽ സംസ്ഥാനങ്ങളിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് അവിടെ കുടുങ്ങുകയായിരുന്നു. പലർക്കും തിരികെയെത്താനാവുന്നില്ല.
ഇതിനിടയിൽ, പല ഡ്രൈവർമാരെയും മഹാരാഷ്ട്രയിലും, തമിഴ്നാട്ടിലും, തെലുങ്കാനയിലും ഐസൊലേഷനിൽ വരെയാക്കിയതായി റിപ്പോർട്ടുകളുണ്ട്.കുറച്ചു ദിവസങ്ങൾക്കു മുമ്പ് കേരളത്തിൽ നിന്നും പോയ ലോറികളിൽ 90 ശതമാനവും ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുകയാണെന്ന് ലോറി ഉടമകൾ പറയുന്നു.സംഭവത്തിൽ, മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് തീരുമാനമെടുക്കണമെന്ന് ലോറി ഉടമകളുടെ സംഘടനകൾ അപേക്ഷിച്ചിട്ടുണ്ട്.
Discussion about this post