ഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഇറാനിലെ തെഹ്റാനില്‍ കുടുങ്ങിയ 277 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ഇവരുമായുള്ള മഹാന് എയറിന്റെ വിമാനം ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. യാത്രക്കാര്‍ക്ക് 14 ദിവസത്തെ സമ്പര്‍ക്കവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ടെഹ്റാന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിമാന കമ്പനിയാണ് മഹാന്. നേരത്തെ മഹാന് എയര്‍ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടുന്ന 300 പേരെ ഡല്‍ഹിയില്‍ എത്തിച്ചിരുന്നു.
ഇറാനില്‍ കുടുങ്ങിയ വിദ്യാര്‍ഥികളും മത്സ്യതൊഴിലാളികളും തീര്‍ത്ഥാടകരുമുള്‍പ്പെടെ 1500 ലധികം പേരെ കൊറോണ വൈറസ് പരിശോധനക്ക് ശേഷം ഇന്ത്യ തിരിച്ചെത്തിച്ചിരുന്നു.
Discussion about this post