സന്നദ്ധ പ്രവർത്തനം എന്ന പേരും പറഞ്ഞ് കാസർകോട് ജില്ലയിലെ ഒരാളും പുറത്തിറങ്ങി നടക്കേണ്ടെന്ന് ജില്ലാ കലക്ടർ സജിത്ത് ബാബു. ഇവിടെ ഒരു സർക്കാർ ഉണ്ടെന്നും, പ്രവർത്തനങ്ങൾ അവർ നോക്കിക്കോളുമെന്നും പറഞ്ഞ കലക്ടർ, സന്നദ്ധ പ്രവർത്തനം എന്നു പറഞ്ഞു റോഡിലിറങ്ങിയാൽ തൽക്ഷണം പോലീസ് അറസ്റ്റ് ചെയ്യുമെന്നും ശക്തമായ താക്കീത് നൽകി.
കാസർകോട് ജില്ലയിൽ ഇന്ന് നിർണായക ദിവസമാണ് എന്ന് അഭിപ്രായപ്പെട്ട കലക്ടർ, 77 പരിശോധനാഫലങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്നും കോവിഡ് വൈറസിന്റെ സാമൂഹിക വ്യാപനം ജില്ലയിൽ ഉണ്ടായിട്ടുണ്ടോയെന്ന് ഇന്നറിയാൻ സാധിക്കുമെന്നും പറഞ്ഞു.കാസർകോട് ജില്ലയിൽ ഇപ്പോൾ നിലവിൽ 45 രോഗികളാണ് ചികിത്സയിലുള്ളത്.
Discussion about this post