ഹൈദരാബാദ്: രാജ്യത്ത് കൊറോണ വൈറസ് ഭീതി പടർത്തി പടരുന്ന സാഹചര്യത്തിൽ പ്രതിരോധത്തിന് സഹായഹസ്തവുമായി ബാഡ്മിന്റണ്‍ താരം പി.വി സിന്ധു. ആന്ധ്ര, തെലങ്കാന മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് ലക്ഷം രൂപവീതമാണ് താരം സംഭാവന ചെയ്തത്. ട്വിറ്ററിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
കൊറോണക്കാലത്ത് ദുരിതത്തിലായവരെ സഹായിക്കാന്‍ സിനിമ കായിക മേഖലയിലെ നിരവധി താരങ്ങളാണ് സഹായവുമായി രംഗത്തെത്തുന്നത്.
Discussion about this post