രാജ്യത്ത് പടർന്നു കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെതിരെ ബോധവത്കരണവുമായി നടിയും മുൻ വിശ്വസുന്ദരിയുമായ സുസ്മിത സെൻ രംഗത്ത്. കൊറോണ വൈറസിന് 100 ശതമാനം ഫലപ്രദമായ മരുന്നാണ് സുസ്മിത സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്.
കോവിഡ് 19 മെഡിസിൻ, സ്റ്റേ ഹോം, 100 ശതമാനം ഫലപ്രദം എന്നെഴുതിയ മരുന്ന് കുപ്പിയുടെ ചിത്രത്തിനൊപ്പമാണ് സുസ്മിത സെന്നിന്റെ പോസ്റ്റ്. കൊറോണയെ നേരിടുന്നതിനുള്ള 100 ശതമാനം ഫലപ്രദമായ മരുന്ന് വീടുകളിൽ തന്നെ ഇരിക്കുക എന്നതാണെന്നാണ് സുസ്മിത പറയുന്നത്. സുസ്മിതയുടെ പോസ്റ്റ് വൈറലായിരിക്കുകയാണ്.
നമ്മൾ വീട്ടിലായിരിക്കുമ്പോഴും അസുഖം വന്നാൽ ഡോക്ടറുടെ നിർദേശം ഇല്ലാതെ സ്വയം മരുന്ന് കഴിക്കരുത്. എന്റെ വാക്കുകൾ സ്വീകരിക്കുന്നതിന് മുമ്പ് ഡോക്ടറെ കണ്ട് പരിശോധിക്കുക. നിങ്ങളും നിങ്ങളുടെ കുടുംബത്തിലുള്ളവര്‍ക്കും വേണ്ടിയാണ് ഈ വിവരങ്ങൾ പങ്കുവെച്ചതെന്നും സുസ്മിത പോസ്റ്റിൽ വ്യക്തമാക്കി.
കൊറോണ വൈറസിനെ കുറിച്ച് പഠിക്കുന്ന വിയന്നയിലെ ലബോറട്ടറിയിൽ നിന്നുള്ള വിവരങ്ങളിൽ പറയുന്നത് മരണമടഞ്ഞവരിൽ ഭൂരിഭാഗവും അവരുടെ സിസ്റ്റത്തിൽ ഇബുപ്രോഫെൻ ഉള്ളവരാണെന്നും അതിനാൽ അത് എടുക്കരുതെന്നുമാണ്. സുഖം പ്രാപിച്ചവർ ഇബുപ്രോഫെൻ എടുത്തിരുന്നില്ല, അതിനാൽ നിങ്ങൾക്ക് രോഗലക്ഷണങ്ങളുണ്ടെങ്കിൽ പാരസെറ്റമോൾ മാത്രം കഴിക്കുക. ഈ വൈറസ് ഇബുപ്രോഫെനിൽ വളരുന്നതായി തോന്നുന്നു, അതിനാൽ ഇത് ചെയ്യരുത് ഒപ്പം നിങ്ങൾക്ക് കഴിയുന്ന എല്ലാവരോടും പറയുക- സുസ്മിത ചൂണ്ടിക്കാട്ടി.
https://www.instagram.com/p/B-NMa1bhg9x/?utm_source=ig_embed
Discussion about this post