ശ്രീറാം വെങ്കിട്ടറാമിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് മനോരമ ന്യൂസിലെ അവതാരക പത്രപ്രവര്‍ത്തക യൂണിയനിലെ സ്ഥാനം രാജിവച്ചതുമായി ബന്ധപ്പെട്ട് മോശം പ്രയോഗവുമായി സിപിഎം അനുഭാവിയും, മാധ്യമപ്രവര്‍ത്തകനുമായി എന്‍ മാധവന്‍ കുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ്.
നിഷയുടെ പ്രവര്‍ത്തിയെ സ്വാഗതം ചെയ്തത് സര്‍ക്കാരും ശ്രീറാമും ചെയ്തത് തെറ്റാണെന്ന് ബോധ്യമുളളത് കൊണ്ടാണെന്ന് മാധവന്‍ കുട്ടി പറയുന്നു. എത്ര മോശം വ്യക്തിക്കും ഒരു മനസാക്ഷി ഉണ്ടെന്ന് താന്‍ വിശ്വസിക്കുന്നുവെന്നാണ് നിഷ പുരുഷോത്തമന്റെ പ്രസ്താവനയെ മാധവന്‍ കുട്ടി വിലയിരുത്തുന്നത്. മനസാക്ഷിയുടെ വിളി ഏത് താടകയും ഒരു നാള്‍ കേട്ടെന്നിരിക്കുമെന്നും മാധ്യമപ്രവര്‍ത്തകന്‍ പറയുന്നു.
ഞാന്‍ നിഷക്ക് കൊടുത്തത് രാഷ്ട്രീയസ്വഭാവ സര്‍ട്ടിഫിക്കറ്റ് അല്ല എന്നറിയാനുള്ള സാമാന്യ ബുദ്ധി കാണി ക്കത്തവരോട് ഒന്നും പറയാനില്ലെന്നും സിപിഎം അനുഭാവിയായ മാധ്യമപ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടുന്നു.
ബഷീർ മരണത്തിന് ഉത്തരവാദി
ശ്രീറാം വെങ്കിട്ട റാമിനെ
സർകാർ സർവ്വീസിൽ തിരിച്ചെടുത്ത് കാര്യത്തിലെ
പത്രപ്രവർത്തക യൂണിയൻ നിലപാടിൽ
പ്രതിഷേധിച്ച്
നിഷ പുരുഷോത്തമൻ യൂണിയ യനിലെ
സ്ഥാനം രാജിവച്ചതായി കണ്ട പ്രസ്താവനയെ
സ്വാഗതം ചെയ്തതിനു
എതിരെ ഇവരുടെ ചരിത്രവും രാഷ്ട്രീയ ചേരി യും ഇവർ ജോലിചെയ്യുന്ന മനോരമ ചാനലും ചൂണ്ടി എന്നെ വിമർശിക്കുന്ന പൊതുവെ സി പി ഐ
എം അനുഭാവികൾ
എന്നു കരുതാവുന്ന
കൂട്ടുകാരോട്
ഞാൻ നിഷ ചെയ്ത
കാര്യം ,ചെയ്തെങ്കിൽ ശരിവെച്ചത്
കേരള സർക്കാരും ശ്രീരാമനും ചെയ്തത്
തെറ്റാണെന്ന് പൂർണമായി വിശ്വസിക്കുന്നത് കൊണ്ടാണ് .
എത്ര മോശം വ്യക്തിക്കു
ഒരു മനസാക്ഷി ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു..
അതിന്റെ വിളി ഏതു
താടകയും ഒരു നാൾ
കേട്ടെന്ന് ഇരിക്കും.
ഞാൻ നിഷക്ക് കൊടുത്തത് രാഷ്ട്രീയ
സ്വഭാവ സർട്ടിഫിക്കറ്റ്
അല്ല എന്നറിയാനുള്ള
സാമാന്യ ബുദ്ധി കാണി ക്കത്തവരോട് ഒന്നും
പറയാനില്ല.













Discussion about this post