കോഴിക്കോട്: സ്ഥിരം മദ്യപിക്കുന്നവർക്ക് സർക്കാർ റേഷൻ കടകൾ വഴി മദ്യം ലഭ്യമാക്കണമെന്ന് മുസ്ലീം യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി ഗുലാം ഹസൻ ആലംഗീർ. റേഷൻ കടകൾ വഴിയോ മറ്റേതെങ്കിലും സർക്കാർ സംവിധാനങ്ങൾ വഴിയോ സ്ഥിരം മദ്യപാനികൾക്ക് സർക്കാർ മദ്യലഭ്യത ഉറപ്പ് വരുത്തണമെന്നായിരുന്നു ഗുലാം ഹസൻ ആലംഗീർ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടത്.
ബിവറേജ് ഔട്ട്ലെറ്റുകൾ അടച്ചിട്ടതോടെ മദ്യത്തിന്റെ ലഭ്യത സർക്കാർ അപ്പാടെ ഇല്ലാതാക്കിയെന്നും അതുവഴി ഉണ്ടാകാനിടയുള്ള എല്ലാ പ്രശ്നങ്ങളുടെയും ഉത്തരവാദിത്വം പ്രതിപക്ഷ കക്ഷികളുടെ മേൽ കെട്ടിവെക്കാനുള്ള കുത്സിത നീക്കമാണിതെന്നും ആലംഗീർ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. മദ്യപാനികൾ അടക്കമുള്ള ചെറുന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ അഭിമുഖീകരിക്കാനും അവ പരിഹരിക്കാനും സർക്കാരിന് ബാധ്യതയുണ്ടെന്നും ആലംഗീർ പറഞ്ഞിരുന്നു.
എന്നാൽ പോസ്റ്റ് വൈറൽ ആയതോടെ ഗുലാം ഹസൻ ആലംഗീറിനെ സസ്പെൻഡ് ചെയ്തതായി പാർട്ടി നേതൃത്വം വ്യക്തമാക്കി.













Discussion about this post