തിരുവനന്തപുരം: നെടുമങ്ങാട് അമിത കൂലി ആവശ്യപ്പെട്ട് സംഘർഷം. അരി ഇറക്കുന്നതിന് സി ഐ ടി യു തൊഴിലാളികൾ അമിത കൂലി ആവശ്യപ്പെട്ടതിനെ തുടർന്നാണ് സംഘർഷം ഉടലെടുത്തത്. ഒരു ലോഡ് ഇറക്കുന്നതിന് 800 രൂപ അധികം ആവശ്യപ്പെട്ടത് കാരണം ലോഡ് ഇറക്കുന്നത് 10 മണിക്കൂറോളം വൈകി.
കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സൗജന്യ നിരക്കിൽ വിതരണം ചെയ്യുന്ന അരി ഇറക്കുന്നതിന് അമിത കൂലി ആവശ്യപ്പെട്ട് ലോഡ് ഇറക്കുന്നത് വൈകിപ്പിക്കുന്ന സി ഐ ടി യു നിലപാട് മനുഷ്യത്വ രഹിതമാണെന്ന് ആക്ഷേപം ഉയരുന്നു.
Discussion about this post