കോവിഡ് മഹാമാരി പരിഗണിച്ച് അമേരിക്ക ഏർപ്പെടുത്തിയ യാത്രാവിലക്ക് പ്രാബല്യത്തിൽ വരുന്നതിനു മുമ്പ് യുഎസിലെത്തിയത് നാലുലക്ഷം ചൈനക്കാർ. അമേരിക്കൻ വ്യോമയാന കമ്പനിയായ വാരിഫ്ളൈറ്റിനെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസാണ് കണക്കുകൾ പുറത്തുവിട്ടത്.ട്രംപ് ഭരണകൂടത്തിന്റെ യാത്രാ നിരോധനത്തിന് മുമ്പ് 4,30,000 പേരാണ് ചൈനയിൽനിന്ന് അമേരിക്കയിലെത്തിയത്.ഇതിൽ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിൽ നിന്നും മാത്രം ആയിരത്തോളം യാത്രക്കാരുണ്ടായിരുന്നു.
വൈറസ് വിവരം ചൈന പുറത്ത് വിട്ടതിന് പിന്നാലെ അമേരിക്കയിലെ 17 നഗരങ്ങളിലേക്ക് പറന്നിറങ്ങിയത് 1300ലധികം വിമാനങ്ങളാണ്.ജനുവരിയുടെ തുടക്കത്തിൽ, ചൈന വൈറസ് വ്യാപനത്തിന് ഭീകരത തുറന്നു പറയാതിരുന്ന സമയങ്ങളിൽ ചൈനീസ് യാത്രക്കാരെ യു.എസ് വിമാനത്താവളങ്ങളിൽ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നില്ല.ലോകത്താകമാനം 12 ലക്ഷത്തോളം കോവിഡ്-19 രോഗികളുള്ളതിൽ, മൂന്ന് ലക്ഷത്തിലധികം പേർ അമേരിക്കയിലാണ്.













Discussion about this post