കോവിഡ്-19 മഹാമാരിക്കെതിരെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ഡൗൺ ഏപ്രിൽ 14-ന് അവസാനിക്കും.പക്ഷേ,രോഗം വ്യാപിച്ച ജില്ലകളിൽ കർശന നിയന്ത്രണം തുടർന്നാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.കേരളത്തിലെ രോഗവ്യാപനം നടന്ന ഏഴു ജില്ലകളിലടക്കം യാത്രാവിലക്ക് അടക്കമുള്ള കർശന നിയന്ത്രണം തുടർന്നേക്കും എന്നാണ് സൂചന.
രാജ്യത്തെ 80 ശതമാനം കോവിഡ് കേസുകളും 62 ജില്ലകളിൽ നിന്നാണ്.അതു കൊണ്ടു തന്നെ ഈ ജില്ലകളെ കർശനമായി നിയന്ത്രിക്കും.അടച്ചുപൂട്ടൽ ഏർപ്പെടുത്താനാണ് കേന്ദ്രസർക്കാർ തീരുമാനം. ഇന്ത്യയിൽ ആകെ മൊത്തം 274 ജില്ലകളിൽ കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Discussion about this post