രാജ്യമൊട്ടാകെ കോവിഡ് മഹാമാരി പടർന്നു പിടിക്കുമ്പോൾ, പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഉപദേശ സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി.പശ്ചിമബംഗാൾ സർക്കാരിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന ഉപദേശക സമിതിയിൽ നിരവധി വിദഗ്ധരോടൊപ്പം നോബൽ ജേതാവ് അഭിജിത് ബന്ദോപാധ്യായയും അംഗമാകുമെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി വെളിപ്പെടുത്തി.
കോവിഡ് പോരാട്ടത്തിൽ വിദഗ്ധമായ ഉപദേശങ്ങൾ നൽകി സർക്കാരിനെ സഹായിക്കുകയും, സർക്കാരിന് ഉണ്ടാവുന്ന സാമ്പത്തിക പ്രശ്നങ്ങളും ബാധ്യതകളും ചൂണ്ടിക്കാണിക്കുകയും പരിഹരിക്കുകയും ചെയ്യാനാണ് സമിതിക്ക് രൂപം കൊടുക്കുന്നത്.ലോക്ഡൗൺ മൂലം ഉണ്ടാവുന്ന വരുമാനമില്ലായ്മ സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കാനും സമിതിയുടെ സഹായം വേണ്ടി വരുമെന്നും മമത വെളിപ്പെടുത്തി. സാമ്പത്തിക പദ്ധതികൾക്ക് ചുക്കാൻ പിടിക്കുക നോബൽ പുരസ്കാര ജേതാവ് അഭിജിത് ബന്ദോപാധ്യായ ആയിരിക്കുമെന്നും മമത കൂട്ടിച്ചേർത്തു.
Discussion about this post