കോവിഡ്-19 മഹാമാരി പടർന്നു പിടിക്കുന്നതിന്റെ ഭാഗമായി ഹൈഡ്രോക്‌സിക്ലോറോക്വിന്റെ കയറ്റുമതി വിലക്ക് ഇന്ത്യൻ സർക്കാർ ഭാഗികമായി എടുത്തു മാറ്റി.മലേറിയയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിൻ, കോവിഡ്-19 ചികിത്സയിൽ വളരെ നിർണായക പങ്കുവഹിക്കുന്ന മരുന്നാണ്.
കോവിഡ് മഹാമാരി രാജ്യമൊട്ടാകെ പടർന്നു പിടിക്കുന്നതിനാൽ ഈ മരുന്നിന്റെ ആവശ്യം കുത്തനെ ഉയർന്നിരുന്നു.ഇതോടെയാണ് കേന്ദ്ര സർക്കാർ മരുന്നിന്റെ കയറ്റുമതിയ്ക്ക് വിലക്കേർപ്പെടുത്തിയത്. വിലക്ക് മാറ്റുന്ന കാര്യം അനുഭാവപൂർവ്വം പരിഗണിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർത്ഥിച്ചിരുന്നു.തദ്ദേശീയമായ ആവശ്യങ്ങൾക്കു വേണ്ടത്ര അളവ് മരുന്നുകൾ ആയിക്കഴിഞ്ഞാൽ, കയറ്റുമതിയുടെ കാര്യം പരിഗണിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. കോവിഡ്-19 വൈറസിനാൽ രൂക്ഷമായി ബാധിക്കപ്പെട്ട രാജ്യങ്ങൾക്ക് മരുന്ന് നൽകുമെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ വെളിപ്പെടുത്തി.നിലവിൽ 30 രാഷ്ട്രങ്ങളാണ് ഇന്ത്യയോട് ഹൈഡ്രോക്‌സിക്ലോറോക്വിൻ തങ്ങളുടെ പൗരന്മാരുടെ ചികിത്സയ്ക്കായി ഉപയോഗിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
Discussion about this post