അമേരിക്കയിൽ നിന്നും മടങ്ങി വരുന്ന സ്വന്തം പൗരന്മാരെ തിരികെ സ്വീകരിക്കാത്ത രാജ്യങ്ങൾക്ക് നേരെ വിസ ഉപരോധം ഏർപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ ഏതെങ്കിലും രാജ്യം അങ്ങനെ ചെയ്യുകയോ, പൗരന്മാരെ തിരികെ സ്വീകരിക്കുന്നതിന് കാലവിളംബം വരുത്തുകയോ ചെയ്താൽ ഉറപ്പായും നടപടിയെടുക്കുമെന്ന് ട്രംപ് പറഞ്ഞു.
സ്വന്തം പൗരന്മാരെ സ്വീകരിക്കാതിരുന്നത് അമേരിക്കയ്ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയ്ക്കയച്ച കത്തിലാണ് ട്രംപ് വ്യക്തമാക്കിയത്.ട്രംപ് ഒരു രാജ്യത്തെയും പേരെടുത്തു പറയുന്നില്ല. അമേരിക്കൻ നിയമങ്ങൾ ലംഘിക്കുന്ന വിദേശികളെ തിരിച്ചയക്കാനുള്ള നടപടികൾ ഒരാഴ്ചയ്ക്കകം തുടങ്ങണമെന്നും ട്രംപ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്.
Discussion about this post