കൽപ്പറ്റ: സംസാരശേഷിയില്ലാത്ത പത്തുവയസുകാരിയായ ആദിവാസി പെണ്‍കുട്ടിയെ ലൈംഗീക പീഡനത്തിനിരയാക്കിയ പ്രതിയെ പൊലീസ് പിടികൂടി. പെൺകുട്ടിയുടെ അയൽവാസിയായ മുനീർ(38) ആണ് അറസ്റ്റിലായത്. ഇയാൾ സുൽത്താൻ ബത്തേരി അമ്പലവയൽ സ്വദേശിയാണ്. പെൺകുട്ടി താമസിക്കുന്ന കോളനിയിൽ നിന്നാണ് ഇയാൾ വിവാഹം കഴിച്ചിരിക്കുന്നത്.
പീഡനത്തിനിടെ കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ എത്തി കാര്യമന്വേഷിച്ചപ്പോള്‍ അവശയായ പെൺകുട്ടി ആംഗ്യഭാഷയിലൂടെ കാര്യം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ ഇവർ കുട്ടിയെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി ഇപ്പോള്‍ ഇവിടെ ചികിത്സയിലാണ്.
പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിന്മേല്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ തന്നെ പൊലീസ് മുനീറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പിന്നീട് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പും നടത്തി.












Discussion about this post