കോവിഡ് മഹാമാരിയിൽ നിലതെറ്റി പാകിസ്ഥാൻ. ഇന്നലെ മാത്രം രാജ്യത്ത് 450 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.പാകിസ്ഥാനിൽ ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത് 5,230 കോവിഡ് കേസുകളാണ്. തിരിച്ചറിയപ്പെടാത്ത കേസുകൾ ഇതിലും എത്രയോ അധികമാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സുരക്ഷാ സാമഗ്രികളുടെയും വിദഗ്ദ്ധരായ ആരോഗ്യ പ്രവർത്തകരുടെയും അഭാവം രാജ്യത്തെ രൂക്ഷമായി ബാധിക്കുന്നുണ്ട്.
പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രാജ്യത്തിന്റെ ദുരവസ്ഥ ചൂണ്ടിക്കാണിച്ച് അന്താരാഷ്ട്ര സാമ്പത്തിക സംഘടനകളോട് സഹായം ആവശ്യപ്പെട്ടിരിക്കുകയാണ്.രാജ്യം വളരെ വലിയൊരു പ്രതിസന്ധി അഭിമുഖീകരിക്കുകയാണ് എന്നാണ് ഖാൻ പ്രസ്താവിച്ചത്.പാകിസ്ഥാനിൽ, രോഗബാധ മൂലം ഏറ്റവും കഷ്ടപ്പെടുന്നവർക്ക് 8 ബില്യൺ യുഎസ് ഡോളറിന്റെ സാമ്പത്തിക പാക്കേജ് ഭരണകൂടം അനുവദിച്ചു കഴിഞ്ഞുവെന്നും ഖാൻ പറഞ്ഞു. ഐക്യരാഷ്ട്രസഭ, അന്താരാഷ്ട്ര നാണ്യനിധി, ലോകബാങ്ക് മുതലായ അന്താരാഷ്ട്ര സംഘടനകളോട് പാക്കിസ്ഥാന്റെ കോവിഡ് വിരുദ്ധ പോരാട്ടത്തിൽ പങ്കാളികളാവാനാണ് ഇമ്രാൻ ഖാൻ ആവശ്യപ്പെടുന്നത്.
Discussion about this post