കോവിഡ്-19 രോഗബാധയേറ്റ് അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട ജില്ലയിലെ വാര്യാപുരം സ്വദേശി ജോസഫ് കുരുവിളയാണ് മരിച്ചത്.യു.എസിൽ രോഗബാധിതരുടെ എണ്ണം 6 ലക്ഷത്തോടടുക്കുകയാണ്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 23,610 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം മരണസംഖ്യ 1,500 ആണ്.
കോവിഡ് ഹോട്ട്സ്പോട്ടായ ന്യൂയോർക്ക് നഗരത്തിൽ മാത്രം രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു.കൊറോണ വൈറസ് ഏറ്റവും രൂക്ഷമായി ബാധിച്ച നഗരങ്ങളിലൊന്നാണ് അമേരിക്ക.നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് ഇവിടെയാണ്.
Discussion about this post