മുംബൈ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണ്‍ മെയ് 3 വരെ നീട്ടിയതോടെ ഐപിഎല്‍ അനിശ്ചിത കാലത്തേക്ക് മാറ്റി വെക്കാൻ തീരുമാനിച്ചു. മാര്‍ച്ച് 29ന് തുടങ്ങാനിരുന്ന ഐപിഎൽ ലോക്ക് ഡൗൺ പ്രഖ്യാപനത്തോടെ ഏപ്രില്‍ 15ലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഇനി എന്നു നടത്താനാകും എന്നത് രാജ്യത്തെ മൊത്തം അവസ്ഥ പരിഗണിച്ചുമാത്രമേ തീരുമാനിക്കാനാകൂ എന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗിലി അറിയിച്ചു.
ഐപിഎല്ലിന്റെ പ്രധാന വേദികളായ മുംബൈ, ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ കൊവിഡ് വ്യാപനം വർദ്ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇവിടങ്ങളിലെ സംസ്ഥാന സര്‍ക്കാറുകള്‍ കായികമത്സരങ്ങള്‍ക്കുള്ള അനുമതി നിഷേധിച്ചിരിക്കുകയാണ്.
അതേസമയം അന്താരാഷ്ട്ര താരങ്ങളുടെ മുഴുവൻ സാന്നിദ്ധ്യം ഉറപ്പാക്കി സെപ്തംബറിൽ ഐപിഎൽ നടത്തിയേക്കും എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ട്വെന്റി20 ലോകകപ്പ് മാറ്റിവക്കേണ്ട സാഹചര്യം ഉണ്ടായാല്‍ ആ സമയത്ത് ഐപിഎല്‍ നടത്താനുള്ള സാധ്യതയും കഴിഞ്ഞ യോഗത്തില്‍ ആരാഞ്ഞിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഈ വർഷത്തെ ഐപിഎൽ നടത്തുന്നത് ഇപ്പോൾ പരിഗണനയിലേ ഇല്ലെന്നാണ് ബിസിസിഐ വൃത്തങ്ങൾ നൽകുന്ന സൂചന.
Discussion about this post