ദുബായിൽ, കോവിഡ്-19 രോഗബാധയേറ്റ ഒരു മലയാളി മരിച്ചു.ഇതോടെ ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം ആറായി. കോട്ടയം ചങ്ങനാശ്ശേരിയിലെ തൃക്കൊടിത്താനം സ്വദേശിയായ ഷാജി സക്കറിയയാണ് മരിച്ചത്.ദുബായ് കേന്ദ്രീകരിച്ചുള്ള ജിൻകോ എന്ന ഇലക്ട്രിക്കൽ കമ്പനിയിൽ, ഇലക്ട്രിക്കൽ സൂപ്പർവൈസർ ആയി ജോലി ചെയ്യുകയായിരുന്നു ഷാജി.
പാൻക്രിയാസ് സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു ഷാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.പിന്നീട്, തുടർന്നുള്ള പരിശോധനകളിൽ കോവിഡ് രോഗബാധയേറ്റിട്ടുണ്ടെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഗൾഫ് മേഖലയിൽ സൗദി അറേബ്യയിൽ ആണ് ഏറ്റവും കൂടുതൽ കോൺഗ്രസ് ബാധിതർ ഉള്ളത്.ഇതുവരെയുള്ള കണക്കുകൾ പ്രകാരം 5,369 പേർക്ക് കോവിഡ് രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുള്ള സൗദി അറേബ്യയിൽ, 73 പേർ രോഗബാധയേറ്റു മരിക്കുകയും ചെയ്തിട്ടുണ്ട്.













Discussion about this post