കെ.എം ഷാജിക്കെതിരെയുള്ള കോഴക്കേസ് തീർത്തും രാഷ്ട്രീയ പ്രേരിതമാണെന്ന് എം.പി കുഞ്ഞാലിക്കുട്ടി.ഷാജിക്ക് പാർട്ടിയുടെ സമ്പൂർണ പിന്തുണ ഉണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.അഴീക്കോട് എം.എൽ.എയായ കെ.എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി കൊടുത്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു എം.പി.
കോഴക്കേസുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിന്റെ സംസ്ഥാന നേതൃത്വത്തിന് ഇതുവരെ യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തിയ കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ ചോദ്യങ്ങളോട് സംസ്ഥാന സർക്കാർ തികഞ്ഞ അസഹിഷ്ണുതയാണ് കാണിക്കുന്നതെന്നും കുറ്റപ്പെടുത്തി.പ്രതിപക്ഷം ഉയർത്തുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയുകയാണ് വേണ്ടെന്നും, അല്ലാതെ പ്രതികാര നടപടികൾ സ്വീകരിക്കുകയല്ല ഭരണപക്ഷം ചെയ്യേണ്ടതെന്നും കുഞ്ഞാലിക്കുട്ടി ഓർമിപ്പിച്ചു.അന്വേഷണ ഉദ്യോഗസ്ഥരുടെയും സർക്കാരിന്റെയും വിശ്വാസ്യത തകർക്കുന്ന നടപടികളാണ് ഇതെല്ലാമെന്ന് കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
Discussion about this post