കോവിഡ്-19 വൈറസ് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാനുള്ള സമയദൈർഘ്യം നീളുന്നുവെന്ന് ആരോഗ്യവിദഗ്ധർ.കോവിഡ് രോഗകാരണമായ വൈറസിനെ ശരീരത്തിൽ പ്രവേശിച്ചാൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ ശരീരമെടുക്കുന്ന സമയം 14 ദിവസമാണെന്നാണ് ആരോഗ്യ രംഗത്തെ കണക്കുകൂട്ടൽ.യഥാർത്ഥത്തിൽ, വിൻഡോ പീരീഡ് എന്നറിയപ്പെടുന്ന രോഗ ലക്ഷണങ്ങൾ പ്രകടമാകാനുള്ള ഈ കാലവിളംബം അഞ്ച് മുതൽ എട്ട് ദിവസം വരെയാണ്.പക്ഷേ, അതീവ ജാഗ്രതയിൽ ഈ കാലയളവ് ലോകാരോഗ്യ സംഘടന നീട്ടി 14 ദിവസമാക്കിയിരുന്നു.
എന്നാൽ, കേരളത്തിൽ കണക്കുകൾ തെറ്റുകയാണെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.വിദേശത്തു നിന്നുള്ള അവസാന വിമാനം കേരളത്തിലെത്തി 25 ദിവസം കഴിഞ്ഞിട്ടും പ്രവാസികൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.കൂടുതൽ ജാഗ്രതയ്ക്കായി 14 ദിവസമെന്ന കാലയളവ് കേരളം നീട്ടി വീണ്ടും 28 ദിവസമാക്കിയിരുന്നു ഇത് ഗുണകരമായെന്നാണ് ഇപ്പോൾ ആരോഗ്യ പ്രവർത്തകർ പറയുന്നത്. മാർച്ച് 22 നാണ് പ്രവാസികളെയും കൊണ്ട് അവസാന വിമാനം വിദേശത്തു നിന്നും കേരളത്തിലെത്തിയത്. കണക്കുപ്രകാരം ഏപ്രിൽ അഞ്ചിന് 14 ദിവസം പൂർത്തിയായിട്ടും തുടർന്നുള്ള ദിവസങ്ങളിൽ പ്രവാസികളിൽ 31 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു.
Discussion about this post