കോവിഡ് വൈറസിന്റെ ആഗോള വ്യാപനം ബോധപൂർവ്വമായ ഒരു നടപടിയുടെ ഭാഗമാണെങ്കിൽ ചൈന വൻ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പു നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.വൈറസ് വ്യാപനം അമേരിക്കയിൽ അതീവ ഗുരുതരമായി പടരുന്നതിനിടെയാണ് ട്രംപിന്റെ ഈ മുന്നറിയിപ്പ്.യാദൃശ്ചികമായി സംഭവിച്ചതാണ് എങ്കിൽ ആ നിലയിൽ കാണുമെന്നും ട്രംപ് വെളിപ്പെടുത്തി.
വൈറസ് ബാധയുടെ പ്രാരംഭഘട്ടത്തിൽ തന്നെ ചൈനയതു നിയന്ത്രണ വിധേയമാക്കണമായിരുന്നു.ആ അനാസ്ഥയുടെ ഫലം ലോകം മുഴുവൻ അനുഭവിക്കുകയാണെന്നും ട്രംപ് വൈറ്റ് ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.വൈറസ് വ്യാപനം സംബന്ധിച്ച് ഊർജിതമായ അന്വേഷണം നടക്കുകയാണെന്നാണ് ചൈന ലോകത്തെ അറിയിച്ചിട്ടുള്ളത്.സമാന്തരമായി, കോവിഡ് മഹാമാരിയുടെ വ്യാപനത്തെക്കുറിച്ച് അമേരിക്കയും അന്വേഷണം നടത്തുന്നുണ്ട്.
Discussion about this post