വ്യായാമം ശാരീരികാരോഗ്യത്തിന് ഉത്തമമാണെന്ന് ഏവര്‍ക്കും അറിയാം. ഹൃദയാഘാതം പോലെയുള്ള പ്രശ്നങ്ങള്‍ ചെറുക്കാന്‍ നല്ല ജീവിതശൈലിയും ദിവസേനയുള്ള വ്യായാമവും അത്യാവശ്യമാണ്. എന്നാല്‍ ദിവസേനയുള്ള നടത്തവും സൈക്ലിങും ഹൃദയാഘാത സാധ്യത ഏറെക്കുറെ ഇല്ലാതാക്കുമെന്ന് പുതിയ പഠനം സ്ഥിരീകരിച്ചിരിക്കുകയാണ്. വ്യായാമം ചെയ്യാത്തവരെ അപേക്ഷിച്ച് നടത്തം ഉള്‍പ്പടെയുള്ള വ്യായാമം ദിവസവും ശീലമാക്കിയവര്‍ക്ക് ഹൃദയസംബന്ധമായ അസുഖം വരാനുള്ള സാധ്യത കുറവാണെന്നും സ്റ്റോക്ക്ഹോമിലെ കരോലിന്‍സ്ക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായി.
ദിവസവും 20 മിനുട്ട് നടക്കുകയോ സൈക്കിള്‍ ചവിട്ടുകയോ ചെയ്യണമെന്നാണ് പഠനറിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നത്. അതേസമയം നടത്തം ഉള്‍പ്പടെയുള്ള വ്യായാമം അമിതമായാല്‍ അത് ആരോഗ്യത്തിന് ഗുണകരമാകില്ലെന്നും പഠനസംഘം പറയുന്നു. ഒരുമണിക്കൂറിലേറെയോ അഞ്ചു കിലോമീറ്ററില്‍ ഏറെയോ നടക്കുന്നത് നല്ലതല്ല. മുടങ്ങാതെ 20 മിനുട്ട് നടത്തം ഉത്തമമെന്നും പഠനറിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. നടത്തം രാവിലെയാണെങ്കില്‍ അതായിരിക്കും നല്ലത്. എന്നാല്‍ വൈകിട്ട് നടക്കുന്നതില്‍ കുഴപ്പമില്ലെന്നും പഠനസംഘം പറയുന്നു. പഠനറിപ്പോര്‍ട്ട് അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Discussion about this post