വേനൽക്കാലത്ത് പുറത്തിറങ്ങി മുഖവും ചർമ്മവും കരുവാളിക്കുന്നതാണ് മിക്കവരും നേരിടുന്ന പ്രധാന പ്രശ്നം. വസ്ത്രങ്ങൾ കൊണ്ട് പൂർണമായും മറക്കാൻ സാധിക്കാത്ത കഴുത്ത്, തോളിന്റെ മേൽഭാഗം, കൈകൾ എന്നിവിടങ്ങളിലാണ് സാധാരണയായി വെയിലേറ്റ് കരുവാളിപ്പ് ഉണ്ടാവുന്നത്. ഈ സമയങ്ങളിൽ നമുക്ക് നമുടെ മുഖം തന്നെ കാണുമ്പോൾ വിഷമം വരാറുണ്ട്. ഈ അവസരങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി മിക്ക ആളുകളും കെമിക്കൽസ് അടങ്ങിയ സൗന്ദര്യവർദ്ധക വസ്തുക്കളാണ് ഉപയോഗിക്കുക. എന്നാൽ ഇത്തരത്തിലുള്ള വസ്തുക്കൾ കൂടുതലായി ഉപയോഗിക്കുന്നത് ചർമ്മത്തിന് അത്ര നല്ലതല്ല. ഇതിനെല്ലാം പരിഹാരമായി വീട്ടിൽ ഉള്ള തക്കാളികൊണ്ടുള്ള ഫേസ് പാക്കുകൾ ഒന്ന് പരീക്ഷിച്ചു നോക്കിയാലോ ?
തക്കാളിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, സി, കെ എന്നിവ മുഖക്കുരു കുറയ്ക്കാൻ സഹായിക്കുന്നു. ഇവ കരിവാളിപ്പ് കുറയ്ക്കാനും വളരെ യധികം നല്ലതാണ്.
1. ഒരു തക്കാളിയുടെ പേസ്റ്റും ഒരു ടീസ്പൂൺ തേനും നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. അൽപം നേരം മസാജ് ചെയ്ത ശേഷം മുഖം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
2. ഒരു തക്കാളിയുടെ പേസ്റ്റും അൽപം തൈരും നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ടിന് ശേഷം മുഖം കഴുകി കളയുക. ആഴ്ചയിൽ ഒരു ദിവസം ഈ പാക്ക് ഇടാം.
3. രണ്ട് ടേബിൾസ്പൂൺ തക്കാളി നീരിലേയ്ക്ക് ഒരു ടേബിൾസ്പൂൺ നാരങ്ങാനീര് ചേർത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നതും കരുവാളിപ്പ് അകറ്റാൻ സഹായിക്കും.
4. തക്കാളിയും പഞ്ചസാരയും പലരും എളുപ്പത്തിൽ ഉപയോഗിക്കുന്ന ഒരു സ്‌ക്രബ്ബ് ആണ്. തക്കാളി പകുതി മുറിച്ച് അത് പഞ്ചസാരയിൽ മുക്കി മുഖത്ത് സ്‌ക്രബ്ബ് ചെയ്യുക. ഇത് മുഖത്തിന് തിളക്കം ലഭിക്കാനും അടിഞ്ഞു കൂടിയ അഴുക്കുകൾ നീക്കം ചെയ്യാനും സഹായിക്കും
Discussion about this post