കോവിഡ് മഹാമാരിയ്ക്കെതിരെയുള്ള പോരാട്ടത്തിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ പങ്ക് വളരെ വലുതാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സിവിൽ സർവീസ് ദിനത്തിൽ, ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
“കോവിഡ് മഹാമാരിയെ നിയന്ത്രണ വിധേയമാക്കാൻ സിവിൽസർവീസ് ഉദ്യോഗസ്ഥർ വഹിച്ച പങ്ക് വളരെ വലുതാണ്. രാജ്യം ഒരു പ്രതിസന്ധി ഘട്ടത്തിൽ അഭിമുഖീകരിക്കുന്ന ഈ അവസരത്തിൽ അവരുടെ അർപ്പണമനോഭാവം വളരെ അഭിനന്ദനമർഹിക്കുന്നു.ഇന്ത്യയുടെ പുരോഗതിയിലും അവർ നിർണായക പങ്കു വഹിക്കുന്നുണ്ട്. ആഭ്യന്തരമന്ത്രി എന്ന നിലയിൽ എല്ലാ ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കും എന്റെ ആശംസകൾ അറിയിക്കുന്നു” എന്നാണ് അമിത് ഷാ പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും ഭരണ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ആശംസകൾ അറിയിച്ചിരുന്നു.
Discussion about this post