ഇസ്ലാമബാദ് : കൊറോണ ബാധിതനുമായി ഇടപഴകിയതിനെ തുടര്‍ന്ന് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാൻ ഖാന് സ്വയം നിരീക്ഷണത്തിലായേക്കും. ഏപ്രില്‍ 15ന് ഈദി ഫൗണ്ടേഷന് ചെയര്മാന് ഫൈസല്‍ ഈദിയുമായി ഇമ്രാൻ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇതിന് ശേഷം പനി ബാധിച്ച ഫൈസല്‍ ഈദിയെ പപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ കൊറോണ സ്ഥിരീകരിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ ഇമ്രാന് ഖാന് കൊറോണ പരിശോധന നടത്തുമെന്ന് പാക് അധികൃതര്‍ അറിയിച്ചു. ഇതിന് ശേഷം കൊറോണ ചികിത്സാ പ്രോട്ടോക്കോളുകള്‍ പ്രകാരം നടപടികള്‍ സ്വീകരിക്കുമെന്നാണ് വിവരം.
കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിന് അതാത് സ്ഥലത്ത് എത്തിക്കാന്‍ ഈദി ഫൗണ്ടേഷന്റെ ആംബുലന്‍സുകളാണ് ഉപയോഗിക്കുന്നത്.
അതേസമയം പാകിസ്ഥാനില്‍ ഇതുവരെ 9,500 പേരിലാണ് രോഗം സ്ഥിരീകരിച്ചിട്ടുളളത്. ഇതില്‍ 197 പേര് മരിച്ചു.
Discussion about this post