തിരുവനന്തപുരം: ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ച ക്വാറന്റൈന് കാലാവധിയായ 28 ദിവസം കഴിഞ്ഞും കൊറോണ രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്ന് വന്നവരിലാണ് ഇത്തരത്തില്‍ രോഗബാധ സ്ഥിരീകരിച്ചത്. ഈ ഒരു പ്രതിഭാസത്തിന് കാരണം വൈറസിന്റെ ‘ന്യൂക്ലിക് ആസിഡ് ഷെഡിങ്’ ആണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
വൈറസിലെ ന്യൂക്ലിക് ആസിഡ് പുറന്തളളപ്പെടുന്ന അവസ്ഥയാണിതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ കാലയളവില്‍ രോഗം പകരാനുള്ള സാധ്യത കുറവാണ്. ഈ സാഹചര്യത്തില്‍ പിസിആര്‍ പരിശോധന അല്ലാതെ സ്രവത്തിന്റെ കള്‍ച്ചര്‍ പരിശോധന നടത്തി ഇത് കൂടുതല്‍ പഠന വിധേയമാക്കണമെന്ന് ഈ രംഗത്തെ വിദഗ്ദര്‍ ആവശ്യയപ്പെടുന്നു.
അതേസമയം, ആശങ്ക വേണ്ടാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. കേരളത്തില്‍ അവസാന വിമാനമെത്തിയത് മാര്‍ച്ച് 22-നാണ്. ഹൈ റിസ്ക് വിഭാഗത്തില്‍പെട്ടവര്‍ അന്നുമുതല്‍ 28 ദിവസം നിരീക്ഷണത്തിലായിരുന്നു. പലര്‍ക്കും രോഗ ലക്ഷണങ്ങളും ഇല്ലായിരുന്നു. എന്നാല്‍ വിദേശത്തു നിന്നെത്തിയവരെ മുഴുവന്‍ പരിശോധിച്ചു തുടങ്ങിയതോടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയവരിലും രോഗം കണ്ടെത്തി. ഇതാണ് ആശങ്കക്ക് കാരണമായത്.
Discussion about this post