കൊല്ലം: ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച കൊല്ലം കുളത്തൂപ്പുഴ സ്വദേശി 15 പേരുമായി സമ്പർക്കം പുലർത്തിയെന്ന് റിപ്പോർട്ട്. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഇവിടെ നിന്നുള്ള ആളുകള്‍ കേരളത്തിലേക്കെത്താതിരിക്കാന്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ്.
അതേസമയം തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന തെങ്കാശിയിലെ പുളിയന്‍കുടിയില്‍ സാമൂഹിക വ്യാപനമുണ്ടായതായി തമിഴ്നാട് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. തെങ്കാശി ജില്ലയില്‍ ഇവതുവരെ 31 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് പുളിയന്‍കുടിയിലാണ്. പുളിയന്‍കുടിയുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണ് ആര്യങ്കാവ്. പച്ചക്കറി അടക്കമുള്ള സാധനങ്ങള്‍ വാങ്ങാന്‍ ആര്യങ്കാവുകാരും കുളത്തൂപ്പുഴക്കാരും തെങ്കാശിയിലേക്ക് പോകുന്നത് പതിവാണ്. ഇത് സ്ഥിതി സങ്കീർണ്ണമാക്കുന്നു. എന്നാൽ തെന്മല, ആര്യങ്കാവ്, കുളത്തൂപ്പുഴ പഞ്ചായത്തുകളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ നിലനിൽക്കുകയാണ്.
കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച കുളത്തൂപ്പുഴ സ്വദേശി പുളിയൻകുടിയിലേക്ക് പോയിരുന്നു. ഇയാളുടെ റൂട്ട്മാപ്പ് കളക്ടർ പുറത്തുവിട്ടിട്ടുണ്ട്. ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ടവർക്ക് കൊവിഡ് സ്ഥിരീകരിച്ചാൽ സ്ഥിതി ഗുരുതരമാകാനുള്ള സാദ്ധ്യതയാണ് നിലനിൽക്കുന്നത്.
https://www.facebook.com/dckollam/posts/1582032385282301













Discussion about this post