ന്യൂയോര്‍ക്ക്: കൊറോണ വൈറസ് വ്യാപനം ശക്തമായി തുടരുന്ന അമേരിക്കയില്‍ കടുവകള്‍ക്കും സിംഹങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചു. ന്യൂയോര്‍ക്കിലെ ബ്രോങ്ക്സ് മൃഗശാലയിലാണ് രോഗം സ്ഥിരീകരിച്ചത്. നാലു കടുവകള്‍ക്കും മൂന്ന് സിംഹങ്ങള്‍ക്കുമാണ് വൈറസ് ബാധിച്ചത്.
മൃഗശാലയിലെ ജീവനക്കാരില്‍ നിന്ന് രോഗം പകര്‍ന്നതെന്നാണ് സൂചന. മൃഗങ്ങളുടെ ആരോഗ്യനില തൃപ്തികരമെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു.
ഏപ്രില്‍ ആദ്യം മൃഗശാലയിലെ മറ്റ് മൂന്ന് കടുവകളിലും മൂന്ന് ആഫ്രിക്കന്‍ പുലികളിലും രോഗലക്ഷണം കണ്ടെത്തിയിരുന്നു.
Discussion about this post