കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കുള്ളിൽ, ഡൽഹിയിലെ ലോക് നായക് ജയപ്രകാശ് നാരായണൻ ആശുപത്രിയിൽ നാലു കോവിഡ് രോഗികൾക്ക് പ്ലാസ്മ തെറാപ്പി പരീക്ഷിച്ചു.പരീക്ഷണത്തിന്റെ പ്രാഥമിക ഫലങ്ങൾ പ്രതീക്ഷ ഒഴിവാക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു.രോഗബാധിതനായ ഒരാളുടെ രക്തം ഗുരുതരാവസ്ഥയിലുള്ള ഒരാൾക്ക് കുത്തിവയ്ക്കുന്നതാണ് പ്ലാസ്മ തെറാപ്പിയുടെ ചുരുക്കം.
ഡൽഹിയിലെ സാകേതിലുള്ള മാക്സ് സ്വകാര്യ ആശുപത്രിയിലടക്കം പ്ലാസ്മ തെറാപ്പിക്ക് വിധേയരായ രോഗികളുടെ രോഗാവസ്ഥയിൽ പുരോഗതി കാണിച്ചിരുന്നു. ചിലരെ വെന്റിലേറ്ററിൽ നിന്നും മാറ്റിയതായാണ് അറിയാൻ കഴിഞ്ഞത്.ഡൽഹിയിൽ ഇതുവരെ 2,248 പേർക്ക് കോവിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.സംസ്ഥാനത്ത് മരണമടഞ്ഞവരുടെ എണ്ണം 48 ആയി.
Discussion about this post