ലോക്ഡൗൺ ലംഘിച്ച് നിരത്തിലിറങ്ങിയവർക്കെതിരെ കടുംകൈ പ്രവർത്തിച്ച് തമിഴ്നാട് പോലീസ്.തിരുപ്പൂരിൽ, മാസ്ക് പോലും ധരിക്കാതെ നിരത്തിലിറങ്ങിയ യുവാക്കളെ പോലീസുകാർ ആംബുലൻസിൽ കോവിഡ് രോഗിയോടൊപ്പം ഇരുത്തി. രോഗബാധയെ ഭയമില്ലാത്തതു കൊണ്ടല്ലേ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയത് എന്ന് ചോദിച്ചാണ് ഇരുചക്രവാഹനങ്ങളിലെത്തിയ ആറു പേരെ തിരുപ്പൂർ പോലീസ് രോഗിയോടൊപ്പം ഇരുത്തിയത്.
വ്യാജ രോഗിയാണെന്നറിയാതെ ഭയന്ന യുവാക്കൾ ആംബുലൻസിൽ കയറാൻ കൂട്ടാക്കിയില്ല.പക്ഷേ, പൊലീസുകാർ ബലം പ്രയോഗിച്ച് അവരെ ആംബുലൻസിനകത്തേക്ക് പിടിച്ചു കയറ്റി.രോഗിയുമായുള്ള സമ്പർക്കം മൂലം വൈറസ് ബാധിക്കുമെന്ന് ഭയപ്പെട്ട യുവാക്കൾ നിലവിളിച്ചു കൊണ്ട് വാഹനത്തിന്റെ ജനലുകൾ വഴി പുറത്തു ചാടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറലായിക്കഴിഞ്ഞു. പോലീസുകാർ തന്നെയാണ് ഈ വീഡിയോ ചിത്രീകരിച്ചു പുറത്തു വിട്ടത്.സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥരെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്തെത്തുന്നുണ്ട്.
Discussion about this post