ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ചൈനീസ് നിർമ്മിത കോവിഡ് രോഗനിർണയ കിറ്റുകൾ വിശ്വാസയോഗ്യമല്ലെന്ന് ശശി തരൂർ.പിഴവുള്ള ഇത്തരം കിറ്റുകളെ ആശ്രയിക്കുന്നതിന് പകരം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കുട്ടികൾ ഉപയോഗിക്കണമെന്നും, അത്തരം വിജയകരമായി പരീക്ഷിച്ച കിറ്റുകൾ വൻതോതിൽ നിർമ്മിക്കാൻ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഉടനെ അനുമതി നൽകണമെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു.
ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയുടെ ആർ.ടി ലാംപ് ടെസ്റ്റ് ചെലവുകുറഞ്ഞതും വേഗമേറിയതുമാണ്.ഇത്തരത്തിലുള്ളവയെ വേണം നിലവിലെ സാഹചര്യത്തിൽ ആശ്രയിക്കാൻ. തദ്ദേശീയ പരിശോധന കിറ്റുകൾ എത്രയും പെട്ടെന്ന് വ്യവസായാടിസ്ഥാനത്തിൽ നിർമ്മിക്കാൻ അനുമതി നൽകിയാൽ രാജ്യത്തിന് അത്രയും ഫലപ്രദമായിരിക്കും എന്നും തരൂർ വ്യക്തമാക്കി.ഡൽഹി ഐഐടി നിർമ്മിച്ച കോവിഡ് കിറ്റിന് ഇന്നലെ മെഡിക്കൽ കൗൺസിൽ അംഗീകാരം നൽകിയിരുന്നു.
Discussion about this post