തിരുവനന്തപുരം:വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിനും മഴക്കും സാധ്യത.കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റേതാണ് ഈ മുന്നറിയിപ്പ്.പത്തനംതിട്ട ജില്ലയിൽ ബുധനാഴ്ചയും കോട്ടയം ജില്ലയിൽ തിങ്കളാഴ്ചയും ഇടുക്കി ജില്ലയിൽ ചൊവ്വാഴ്ചയും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.ഇടുക്കിയിൽ ഇതേ തുടർന്ന് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത അഞ്ച് ദിവസവും മഴ തുടരും.മഴയോടൊപ്പം ഉച്ചക്ക് 2 മണി മുതൽ രാത്രി 10 വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യതയുമുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.ഈ സമയങ്ങളിൽ അന്തരീക്ഷം മേഘാവൃതമായി കണ്ടാൽ തുറസ്സായ സ്ഥലത്ത് നിന്നും, ടെറസ്സിൽ നിന്നും സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണമെന്ന് പൊതു നിർദേശമുണ്ട്.ചില സമയങ്ങളിൽ രാത്രി വൈകിയും ഇടിമിന്നലുകൾക്കുള്ള സാധ്യതയുണ്ട്.ഇത്തരം ഇടിമിന്നലുകൾ അത്യന്തം അപകടകാരിയാണ് എന്നാണ് കണ്ടെത്തൽ.ആയതിനാൽ തുറസ്സായ സ്ഥലത്ത് കുട്ടികൾ കളിക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പുണ്ട്.ഇടിമിന്നലിനെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഒരു സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്.













Discussion about this post