ഉപഭോക്താവിന്റെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായുള്ള കെ.വൈ.സി വിവര ശേഖരണത്തിൽ, ആധാർ കാർഡ് കോപ്പി ചോദിക്കരുതെന്ന് ഉത്തരവിട്ട് ധനകാര്യ മന്ത്രാലയം.ഇൻഷുറൻസ്, മ്യൂച്ചൽ ഫണ്ട് മുതലായ സകല സാമ്പത്തിക ഇടപാടുകൾ നടത്തുന്ന ഏജൻസികളോടുമായാണ് കേന്ദ്രധനകാര്യ മന്ത്രാലയത്തിന്റെ ഉത്തരവ്.
ഉപഭോക്താവിന്റെ സ്വകാര്യ വിവരങ്ങൾ ശരിയാണെന്നുറപ്പു വരുത്തുന്നതിന് യു.ഐ.ഡി.എ.ഐ ആധാർ സ്ഥിരീകരണ സംവിധാനം ഉപയോഗിക്കാനാണ് ധനകാര്യ മന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നത്.കള്ളപ്പണം തടയാൻ വ്യവസ്ഥ ചെയ്യുന്ന നിയമത്തിന് കീഴിലാണ് കേന്ദ്ര മന്ത്രാലയത്തിന്റെ ഈ നടപടി.
Discussion about this post