കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ ആളും ആരവവും ഇല്ലാതെ നിശബ്ദമായി ചരിത്ര പ്രസിദ്ധമായ തൃശൂർ പൂരം കൊടിയേറി.കേരള ചരിത്രത്തിൽ ആദ്യമായാണ് തൃശ്ശൂർ പൂരം കൊടിയേറ്റ്, ചടങ്ങുകൾ മാത്രമായി നടത്തുന്നത്. പൊലീസുകാരുടെ കർശന നിരീക്ഷണത്തിന് ഇടയിൽ പതിനൊന്നരയ്ക്കും 12 മണിക്കും ഇടയിലാണ് കൊടിയേറ്റ് ചടങ്ങുകൾ നടത്തിയത്.
ആദ്യം പൂരം കൊടിയേറിയത് തിരുവമ്പാടി ക്ഷേത്രത്തിൽ ആണ്. ഭൂമി പൂജക്ക് ശേഷം പൂജിച്ച കൊടിക്കൂറ കൊടിമരത്തിൽ ഉയർത്തുകയായിരുന്നു. കർശന നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ അഞ്ചു പേർ മാത്രമേ അകത്തുണ്ടായിരുന്നുള്ളൂ. നാട്ടുകാരോട് ക്ഷേത്രത്തിലേക്ക് വരരുതെന്ന് നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. തൃശ്ശൂർ പൂരം നടക്കുന്ന ദിവസമായ മെയ് രണ്ടിനും നാമമാത്രമായ ചടങ്ങുകൾ മാത്രമേ ഉണ്ടാവൂ എന്ന് അധികൃതർ അറിയിച്ചു.
Discussion about this post