രണ്ട് ലക്ഷം പേരുടെ ജീവനെടുത്ത കോവിഡ് മഹാമാരി പടർന്നു പിടിക്കുന്നത് ചൈനയ്ക്ക് തടയാമായിരുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒരുവട്ടം കൂടി രോഗം പൊട്ടിപ്പുറപ്പെട്ടതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ അമേരിക്ക ചൈനയോട് ആവശ്യപ്പെട്ടെങ്കിലും ചൈന സഹകരിച്ചില്ല. രോഗം പൊട്ടിപ്പുറപ്പെട്ടിടത്തു തന്നെ അത് തടഞ്ഞു നിർത്താമായിരുന്നുവെന്നും ചൈന കൈകാര്യം ചെയ്ത രീതി ശരിയല്ലായിരുന്നുവെന്നും ഡൊണാൾഡ് ട്രംപ് ആരോപിച്ചു.
അമേരിക്ക ചൈനയുടെ വിശദീകരണത്തിൽ അസംതൃപ്തരാണ് എന്നും, അന്വേഷണ ഏജൻസികൾ കോവിഡ് രോഗബാധയെക്കുറിച്ച് ഊർജ്ജിതമായ അന്വേഷണം നടത്തുന്നുണ്ടെന്നും ട്രംപ് അറിയിച്ചു.കഴിഞ്ഞ ആഴ്ച അമേരിക്കൻ സെക്രട്ടറി മൈക് പോംപിയോ, രോഗം പൊട്ടിപ്പുറപ്പെട്ടത് യഥാസമയം പുറംലോകത്തെ അറിയിക്കാതെ ചൈന മനപ്പൂർവ്വം മറച്ചു വെച്ചു എന്ന് തന്നെയാണ് യു.എസ് വിശ്വസിക്കുന്നതെന്ന് വെളിപ്പെടുത്തിയിരുന്നു.
Discussion about this post